സ്ത്രീധന വിരുദ്ധ സ്ത്രീ പീഡന രഹിത കേരളത്തിനായി കൈകോര്‍ക്കാം: യുവകലാസാഹിതി
ഇരിങ്ങാലക്കുട: കേരളത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീധന സമ്പ്രദായവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തേണ്ടതുണ്ട്. 1961 ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ സ്ത്രീധന നിരോധനിയമവും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട ചട്ടങ്ങളും സ്ത്രീധനമെന്ന വിപത്തിനെതിരാണ്. എന്നാല്‍ വിദ്യാഭ്യാസം കൊണ്ട് പ്രഭുദ്ധത നേടിയ കേരളത്തില്‍ ഈ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്ന സ്ത്രീധന കൊലപാതകങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തിന്റെ സാംസ്കാരികതയെ പോലും നാണം കെടുത്തുന്ന രീതിയിലേക്കു മാറുന്നു. ഇരിങ്ങാലക്കുട പരിസരത്ത് നടന്ന സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന് ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. റഷീദ് കാറളം, രാജേഷ് തെക്കിനിയേടത്ത്, വി.കെ. സരിത, വര്ധനന് പുളിക്കല്‍, രാധാകൃഷ്ണന് വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല