വെയിറ്റ് ലിഫ്റ്റിംഗ് മത്സരം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കള്‍

ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനവും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് രണ്ടാം സ്ഥാനവും തൃശൂര്‍ സെന്റ് മേരീസ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി എം.എസ്. സ്നേഹ ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ഭാരവാഹികളായ ജോസ്, ജെയിംസ്, ക്രൈസ്റ്റ് കോളജ് കായികവിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.