കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മഹിളാമോര്‍ച്ച പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപ്പറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യുക, സഹകാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മഹിളാമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേതിത സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സരിത വിനോദ് അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം സെക്രട്ടറി സിന്ധു സതീഷ്, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുബിത ജയകൃഷ്ണന്, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു. അമ്പിളി ജയന്, രാഗി മാരാത്ത്, ആശാ ബിജു, അശ്വതി രാജേഷ്, സിജി അരുണ്‍, ആര്‍ച്ച അനീഷ്, വിജയകുമാരി, സരിത സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം