ആളൂര്‍ സെന്റ് ജോസഫ്സ് ഇടവകയില്‍ കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ സെന്റ് ജോസഫ്സ് ഇടവകയില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുമായി സഹകരിച്ചു കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ഇടവകയിലെ സുമനസുകളുടെ സഹായത്തോടെ സൗജന്യ നിരക്കില്‍ 500 രൂപയ്ക്കാണു വാക്സിന് നല്‍കിയത്. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഡേവിസ് അമ്പൂക്കന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എ.സി. ജോണ്സണ്, കൊച്ചുത്രേസ്യ ദേവസിക്കുട്ടി, കൈക്കാരന് സി.എം. ഡേവിസ്, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് വാഴപ്പിള്ളി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്മാരായ എ.കെ. ജോണി, വിന്നി ജോസഫ്, സി.എം. ഡേവിസ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി