ബാങ്കിന് മുന്പില് തിരുവോണത്തിന് കഞ്ഞി വച്ച് ബിജെപി പട്ടിണിസമരം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള നടത്തി സഹകാരികളുടെ ഓണം മുടക്കിയ ബാങ്ക് ഭരണസമിതിയേയും പങ്കു പറ്റിയ സിപിഎം നേതാക്കളേയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും സഹകാരികളെ രക്ഷിക്കണമെന്നാവശ്യപ്പട്ടും തിരുവോണനാളില്‍ സഹകാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് ബിജെപി അടുപ്പ് കൂട്ടി കഞ്ഞിവച്ച് പട്ടിണിസമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജന: സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിതാ ബിജു, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, സണ്ണി കവലക്കാട്ട്, അഖിലാഷ് വിശ്വനാഥന്, സി.സി. മുരളി, ഷാജുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ രതീഷ് കുറുമാത്ത്, എ.വി. രാജേഷ്, സജീവന് കുരിയക്കാട്ടില്‍, വിജീഷ് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് കണ്ടാരന്തറ, രാജേഷ് നമ്പ്യാങ്കാവ്, പാര്‍ട്ടി മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമാരായ സന്തോഷ് കാര്യാടന്‍, ടി.ഡി. സത്യദേവ്, കൗണ്‍സിലര്‍മാരായ മായ അജയന്, ആര്‍ച്ച അനീഷ്, മോര്‍ച്ച മണ്ഡലം ജന: സെക്രട്ടറിമാരായ സുബിത ജയകൃഷ്ണന്, ജിനു ഗിരിജന്‍, രാമചന്ദ്രന് കോവില്‍ പറമ്പില്‍, ലിന്റോ, ചന്ദ്രന് അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്കി. നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നിലത്തിരുന്ന് പാളപാത്രത്തില്‍ കഞ്ഞിയും ചമ്മന്തിയും കഴിച്ച് സമരം അവസാനിപ്പിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ