വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം’ പദ്ധതി ഉദ്ഘാടനം
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം നടത്തി. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാനും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റുമായ എബിൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു. അംഗത്വമുള്ള വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും മരിച്ചാൽ 10 ലക്ഷം രൂപയും ചികിത്സാ സഹായമായി അഞ്ചു ലക്ഷം രൂപ വരെയും സഹായം നൽകുന്നതാണ് പദ്ധതി. നിയോജകമണ്ഡലം ജനറൽ കൺവീനർ ജോഷി പുന്നേലിപ്പറമ്പിൽ, വൈസ് ചെയർമാൻമാരായ എൻ.എൽ. ജോർജ്, കെ.കെ. പോളി, കൺവീനർമാരായ എം.എം. ലോഹിദാക്ഷൻ, എൻ.ജി. ശിവരാമൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, മാത്യു കല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി