വോളിബോള്‍ പരിശീലനത്തിനെത്തി, പഠനത്തിലും മികവു കാട്ടി: അനന്യ
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
തുടർ പഠനവും കായിക പരിശീലനവും
ഇരിങ്ങാലക്കുടയിൽ തന്നെ- അനന്യ
ഇരിങ്ങാലക്കുട: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലെ കെ.വി. അനന്യ. ഹുമാനിറ്റീസ് വിഷയമാണ് അനന്യ പഠിച്ചത്. കോഴീക്കോട് പന്തിരാംകാവ് സ്വദേശി കിഴക്കുവീട്ടില്‍ അജിത് കുമാറിന്റെയും മിനിയുടെയും മകളാണ് അനന്യ. സ്പോര്‍ട്സില്‍ താത്പര്യമുള്ള അനന്യ കായിക പരിശീലനം കൂടി ലക്ഷ്യമിട്ടാണു പ്ലസ്ടു പഠനത്തിനായി ഇരിങ്ങാലക്കുടയില്‍ എത്തിയത്. വോളിബോള്‍, ചെസ്, ഡ്രോയിംഗ് തുടങ്ങിയവയിലെല്ലാം അനന്യ കഴിവു തെളിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സിക്ക് 95 ശതമാനത്തോളം മാര്‍ക്ക് കരസ്ഥമാക്കിയ അനന്യ പ്ലസ് വണിലും ഫുള്‍ മാര്‍ക്ക് നേടിയിരുന്നു. കായിക പരിശീലനം തുടര്‍ന്നു നടത്തുവാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തന്നെ തുടര്‍ പഠനവും നടത്തുവാനാണു അനന്യയുടെ താത്പര്യം. അഭിരാമി, അഭിനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിൽ e-paper ക്ലിക്ക് ചെയ്യുക


അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി