നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 10,000 കാര്‍ഡുകള്‍ അയച്ചു
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വാക്സിനും കിസാന്‍ സമ്മാന്‍ നിധിയും റേഷനും ഉജ്ജ്വല്‍ യോജന ഗ്യാസ് തുടങ്ങിയ നിരവധി പദ്ധതികള്‍ സാധാരണ ജനങ്ങള്‍ക്കു സൗജന്യമായി നല്കിയ മോദിക്കു ഗുണഭോക്താക്കള്‍ നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്നതിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കവിത ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണുമാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, കൗണ്‍സിലര്‍മാരായ മായ അജയന്, വിജയകുമാരി അനിലന്‍, എ.വി. സുരേഷ്, സോമന്, സജീഷ് എന്നിവര്‍ നേതൃത്വം നല്കി. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ബിജെപി കാര്‍ഡുകളയച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല