കെസിവൈഎമ്മം കേശദാനം സ്നേഹദാനം എന്ന പദ്ധതിയോട് സഹകരിച്ച് കേശദാന കാമ്പയിന് നടത്തി
വല്ലക്കുന്ന്: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെ കേശദാനം സ്നേഹദാനം എന്ന പദ്ധതിയോട് സഹകരിച്ച് ‘മേക്ക് ദി കട്ട്’ കേശദാന കാമ്പയിന് സംഘടിപ്പിച്ചു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ അമല മെഡിക്കല്‍ കോളജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മണ്ടന്മാണി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ് അധ്യക്ഷത വഹിച്ചു. രൂപതയിലെ 45 യൂണിറ്റുകളില്‍ നിന്നും ശേഖരിച്ച 396 മുടികളാണു ദാനം ചെയ്തത്. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, വല്ലക്കുന്ന് ഇടവക വികാരി ഫാ. ജോസഫ് മാളിയേക്കല്‍, വല്ലക്കുന്ന് കെസിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ രശ്മി, സെക്രട്ടറി ഹെന്ന ടി. പോള്‍, രൂപത കെസിവൈഎം ജോയിന്റ് സെക്രട്ടറി ജിസ്മി തോമസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, വനിതാ വിംഗ് കണ്‍വീനര്‍ പ്രിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി