കെഎസ്ഇ ലിമിറ്റഡിന്റെ സൗജന്യ മെഗാ കോവിഡ് വാക്സിനേഷന് ക്യാമ്പിന് തുടക്കമായി
എട്ട് ദിവസങ്ങളിലായി വാക്സിന് നല്‍കുന്നത് നാലായിരത്തോളം പേര്‍ക്ക്
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ 2021-22 വര്‍ഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കെഎസ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പിനു തുടക്കമായി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.പി. ജാക്സന്, ജനറല്‍ മാനേജര്‍ എം. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ ഏഴു വരെ നടക്കുന്ന ക്യാമ്പിലൂടെ നഗരസഭയിലെയും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെയും നാലായിരത്തോളം പേര്‍ക്കാണ് കോവിഷീല്‍ഡ് വാക്സിന് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 2021-22 വര്‍ഷത്തില്‍ ഒന്നേകാല്‍ കോടി രൂപ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി ചെലവഴിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു