തൃപ്പേക്കുളം അച്യുതമാരാര്‍ ജന്മശതാബ്ദി ഈ മാസം നാലിനു ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട: പല്ലാവൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃപ്പേക്കുളം അച്യുതമാരാര്‍ ജന്മശതാബ്ദി ഈ മാസം നാലിനു ആഘോഷിക്കുന്നു. ഈ മാസം നാലിനു വൈകീട്ട് 5.30 ന് കൂടല്‍മാണിക്യം കിഴക്കേ ഗോപുരനടയില്‍ നടക്കുന്ന പരിപാടി കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്യും. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിക്കും. തൃപ്പേക്കുളം പുരസ്കാരം പത്മശ്രീ പെരുവനം കുട്ടന്മാരാര് സമര്‍പ്പിക്കും. ചടങ്ങില്‍ 2021 ലെ തൃപ്പേക്കുളം പുരസ്കാരം തിമിലപ്രമാണി ചോറ്റാനിക്കര വിജയന്‍മാരാര്‍ക്ക് സമര്‍പ്പിക്കും. കാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും പൊന്നാടയുമാണ് പുരസ്കാരം. പല്ലാവൂര്‍ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, ശ്രീവത്സന്‍ തീയ്യാടി, ഊരകം സര്ഗശീലകം ഡയറക്ടര്‍ കോരമ്പത്ത് ഗോപിനാഥന്, തൃശൂര്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. രവികുമാര്‍, പി. രാധാകൃഷ്ണന്, രാജേന്ദ്രന് ആറാട്ടുപുഴ, ചോറ്റാനിക്കര വിജയന്‍മാരാര്‍, സന്ദീപ് മാരാര്‍, സെക്രട്ടറി കണ്ണംമ്പിള്ളി ഗോപകുമാര്‍, മൂര്‍ക്കനാട് ദിനേശന്വാര്യര്, നീരജ് മേനോന്, പി.എ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി ഏഴിന് കല്ലൂര്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാകും.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു