മികച്ച സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റുഡന്റിനുള്ള പുരസ്കാരം പി.എസ്. അനിരുദ്ധനു ലഭിച്ചു
ഇരിങ്ങാലക്കുട: 2019-20 വര്‍ഷത്തെ മികച്ച സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റുഡന്റിനുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പി.എസ്. അനിരുദ്ധനു നല്കി. നേട്ബോളില് നേടിയ നാഷണല്‍ മെഡലുകളുടെ അടിസ്ഥാനത്തിലാണ് അനിരുദ്ധനു പുരസ്കാരം ലഭിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ് അനിരുദ്ധന്. ഇതു നാലാം തവണയാണു ക്രൈസ്റ്റ് കോളജിനെ തേടി ജി.വി. രാജാ പുരസ്കാരങ്ങള്‍ എത്തുന്നത്. 2017 ല്‍ ഫാ. ജോയ് പീണിക്കപറമ്പിലിനു മികച്ച കായിക അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2018 ല്‍ കായിക മികവിനു ക്രൈസ്റ്റ് കോളജിനു ബെസ്റ്റ് കോളജ് അവാര്‍ഡും വിദ്യാര്‍ഥിയായ നിബിന് ബൈജുവിനു മികച്ച സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ഥി പുരസ്കാരവും ലഭിച്ചിരുന്നു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി