അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേ നഗരസഭയില്‍ പരിശീലനം
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയക്കു തുടക്കമായി. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ‘കില’ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടത്തി. ചെയര്‍പേഴ്സണ്‍ സോണിയഗിരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത അധ്യക്ഷത വഹിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എക്സ്. വിത്സന് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെയും കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളാണു പരിശീലനത്തില്‍ പങ്കെടുത്തത്.