ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് പിടികൂടി
പിടിച്ചെടുത്തത് ചില്ലറ വില്പനക്കായി ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ്
എറണാകുളം, കോട്ടയം സ്വദേശികളായ യുവാക്കള്‍ പിടിയില്‍
ആളൂര്‍: ചില്ലറ വില്പനക്കായി കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ആളൂര്‍ പോലീസും ചേര്‍ന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീം നടത്തിയ തിരച്ചിലിലാണു പ്രതികളെ പിടികൂടിയത്. എറണാകുളം തൃപ്പൂണിത്തുറ എരൂര്‍ പുല്ലാനാട് വീട്ടില്‍ മിഥുന് (26), ചോറ്റാനിക്കര മുളന്തുരുത്തി കരികേത്ത് വീട്ടില്‍ വിമല്‍ (24), കോട്ടയം മുട്ടിച്ചിറ ചെത്തുകുന്നേല്‍ വീട്ടില്‍ അനന്തു (21), തൃപ്പൂണിത്തുറ എരൂര്‍ കൊടുവേലിപറമ്പില്‍ വിഷ്ണു (21) എന്നിവരെയാണ് ആളൂര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കല്ലേറ്റുംകര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തു നിന്നും അറസ്റ്റു ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്കു കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു സംസ്ഥാന പോലീസ് മേധാവി കര്‍ശന നിരീക്ഷണത്തിനു നിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ആളൂര്‍ സിഐ സിബിന്, കൊരട്ടി സിഐ ബി.കെ. അരുണ്‍, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫി, ഡാന്‍സാഫ് ടീം അംഗങ്ങളായ എഎസ്ഐ പി.പി. ജയകൃഷ്ണന്, സി.എ. ജോബ്, മറ്റ് ഉദ്യോഗസ്ഥരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന് കൃഷ്ണ, ഉമേഷ്, സോണി സേവ്യര്‍, മാനുവല്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ പ്രജിത്, ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐമാരായ സുബിന്ത്, പ്രദീപന്, സജിമോന്‍, സിപിഒമാരായ സതീശന്, മഹേഷ്, കൊരട്ടി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ജിബിന്‍, സജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇതിലെ ഒന്നാം പ്രതിയായ മിഥുന് എറണാകുളം ജില്ലയിലെ പോലീസിനെ ആക്രമിച്ചതടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണ്. പിടികൂടിയ കഞ്ചാവ് ഒഡീഷയില്‍ നിന്നും കേരളത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലേക്കു മൊത്തവിതരണത്തിനു വേണ്ടി കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെക്കുറിച്ചും പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി