കാട്ടൂര്‍ പഞ്ചായത്തിലെ തരിശുനിലത്തു കൃഷിയിറക്കി കേരള കര്‍ഷകസംഘം
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തിലെ പൊഞ്ഞനത്തു വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒരേക്കറോളം വരുന്ന കൃഷിഭൂമി കേരള കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്റര്‍ വിത്തു വിതച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ രമാഭായ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, കാട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി.എം. കമറുദ്ധീന്‍, ടി.വി. ലത, സിപിഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി. വിജീഷ്, കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കിരണ്‍, കര്‍ഷകസംഘം പഞ്ചായത്ത് സെക്രട്ടറി മനോജ് വലിയപറമ്പില്‍, കണ്ണന് മുളങ്കര എന്നിവര്‍ പ്രസംഗിച്ചു. പോയ്യാറ ദിവാകരന് മകന് പ്രേമംചന്ദാണു സ്ഥലം സൗജന്യമായി കൃഷി ചെയ്യുന്നതിനായി നല്‍കിയത്.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പി.എന്‍. പണിക്കര്‍ മാതൃകയാക്കേണ്ട വ്യക്തി; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ