മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എഐഡിഡബ്ല്യൂഎ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ പൊതുയോഗം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പൊതുയോഗം. എഐഡിഡബ്ല്യൂഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്. വിജയ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മീനാക്ഷി ജോഷി അധ്യക്ഷത വഹിച്ചു. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.എം. അജിത്, ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു, ഏരിയ സെക്രട്ടറി ഷീജ പവിത്രന്, ചിന്ത സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു