കൈയ്യേറ്റം കണ്ടെത്തി റോഡിന്റെ വീതി തിട്ടപ്പെടുത്തി അടയാളപ്പെടുത്തും
പുത്തന്‍തോട് പാലം വീതികൂട്ടി ഉയര്‍ത്തി നിര്‍മിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍
കൊടുങ്ങല്ലൂര്‍-കൂര്‍ക്കഞ്ചേരി റോഡ് ; സര്‍വേ നടത്തും
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍-കൂര്‍ക്കഞ്ചേരി റോഡ് സര്‍വേ നടത്തുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. 35 കിലോമീറ്റര്‍ റോഡിന്റെ പലഭാഗത്തും വീതി കുറവാണ്. ഈ സാഹചര്യത്തിലാണ് സര്‍വേ നടത്തി കൈയ്യേറ്റങ്ങള്‍ കണ്ടെത്തി, വീതി തിട്ടപ്പെടുത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി ജില്ലാ കളക്ടര്‍ സ്പെഷല്‍ തഹസില്‍ദാറെ നിയമിച്ചു. ഉടന്‍തന്നെ റോഡ് സര്‍വേ നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ വികസനം. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ 203 കോടി രൂപ ചെലവിലാണ് കൂര്‍ക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള റോഡ് ഏഴര മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്ത് വികസിപ്പിക്കുന്നത്. അതേസമയം, റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി വെള്ളാങ്കല്ലൂര്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ജംഗ്ഷന് വരെ കാനകള്‍ ഉയര്‍ത്തി നിര്‍മിക്കാന്‍ തുടങ്ങിയതു വലിയ എതിര്‍പ്പിനിടയാക്കി. ഇതേത്തുടര്‍ന്നു നിര്‍മാണം നിര്‍ത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി കെഎല്‍ഡിസി കനാലിനു കുറുകേ പുത്തന്‍തോട് പാലം ഉയര്‍ത്തി വീതികൂട്ടി നിര്‍മിക്കുന്നതിനെ ഇതു ബാധിക്കുമെന്നാണു വിലയിരുത്തല്‍. പുത്തന്‍തോട്, കൂര്‍ക്കഞ്ചേരി പാലങ്ങളാണു റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. പദ്ധതിപ്രകാരം പാലം ഉയര്‍ത്തി വീതികൂട്ടി നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിന് കഴിയില്ലെങ്കില്‍ പുത്തന്‍തോട് പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുത്തന്‍തോട് പാലം പൊളിച്ച്, വീതികൂട്ടി നിര്‍മിക്കാന്‍ തീരുമാനിച്ചതോടെ പാലം അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം മാറ്റിവച്ചിരിക്കുകയാണ്.