നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി. ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് അഡൈ്വസര്‍ ഡെന്നി കൊക്കന് മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്മാന് എന്‍. സത്യന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്റ് തോട്ടാപ്പിള്ളി, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, കോ-ഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ, വര്‍ഗീസ് പട്ടത്ത്, എം.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.