ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആളൂര്‍ സെന്റ് ജോസഫ് സ്കൂളിലെ എ.ജെ. ആതിര ചാമ്പ്യന്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടന്ന തൃശൂര്‍ ജില്ലാ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആളൂര്‍ സെന്റ് ജോസഫ് സ്കൂളിലെ എ.ജെ. ആതിര ചാമ്പ്യനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ദേവിപ്രിയ രണ്ടാം സ്ഥാനവും മണലൂരിലെ യു.ആര്. ജ്യോതിക മൂന്നാംസ്ഥാനവും കരുവന്നൂരിലെ പി.ആര്. രചന നാലാം സ്ഥാനവും നേടി. വിജയികള്‍ 23 ന് പയ്യന്നൂരില്‍ നടക്കുന്ന കേരള സംസ്ഥാന വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. എട്ടു വയസിനു താഴെയുള്ളവരുടെ ഓപ്പണ്‍ വിഭാഗത്തില്‍ ഹംദാന്‍ സവാദ്, യാസീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എട്ടു വയസിനു താഴെയുള്ളവരുടെ ഗേള്‍സ് വിഭാഗത്തില്‍ ദക്ഷിണ, ഗോപികാ സിരിന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം മേധാവി ഫാ. വില്‍സണ്‍ തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു, ഇരങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, ആര്‍ബിറ്റര്‍ ശരത് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി