ജീര്‍ണാവസ്ഥയിലുള്ള ജനറേറ്ററിന്റെ ബാറ്ററി മോഷണം പോയി
കരുവന്നൂര്‍: ജീര്‍ണാവസ്ഥയിലുള്ള ജനറേറ്ററിന്റെ ബാറ്ററി മോഷണം പോയി. കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് പഴയ പൊറത്തിശേരി പഞ്ചായത്ത് ഓഫീസ് വളപ്പില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററിന്റെ ബാറ്ററിയാണ് മോഷണം പോയത്. തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി, തടസമില്ലാതെ വൈദ്യുതി ലഭിക്കാനാണ് ജനറേറ്റര്‍ സ്ഥാപിച്ചത്. 2008 ല്‍ ട്രയല്‍ റണ്‍ നടത്തിയതല്ലാതെ അത് പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴയും വെയിലുമേറ്റ് ജനറേറ്റര്‍ പൂര്‍ണമായും തുരുമ്പെടുത്ത് നശിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ജനറേറ്റര്‍ നശിച്ചതെന്നാരോപിച്ച് പൊതുപ്രവര്ത്തകന് ഷിയാസ് പാളയംകോട് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രിക്കും കളക്ടര്‍ക്കും പരാതി അയച്ചിരുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇതിനിടയിലാണ് ബാറ്ററി മോഷണം പോയത്. പൂര്‍ണമായും ഉപയോഗശൂന്യമായി കിടന്ന ജനറേറ്റര്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണു ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ നശിക്കുന്നതിനു കാരണമായി ആരോപിക്കുന്നത്.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍