സൗജന്യമായി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
കരുവന്നൂര്‍: വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ വിപണിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് കെ.സി. ജെയിംസ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മാനേജര്‍ ടി.വി. അരുണ്‍കുമാര്‍, ട്രഷറര്‍ സി.ഒ. ആന്റണി, എം.സി. മനോജ്, കെ.കെ. ഡേവീസ്, സെക്രട്ടറി വി.പി. ജലജ എന്നിവര്‍ സന്നിഹിതരായിരുന്നു.