കാലിക്കറ്റ് യൂണിവേഴ്സിറ്റി കായികമത്സരങ്ങളില്‍ ക്രൈസ്റ്റ് കോളജിനു മുന്നേറ്റം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക മത്സരങ്ങളില്‍ ക്രൈസ്റ്റ് കോളജിനു മുന്നേറ്റം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടത്തപ്പെട്ട വനിതാ വിഭാഗം പ്രഥമ റഗ്ബി മത്സരത്തിലും, സോഫ്റ്റ് ടെന്നീസ് മത്സരത്തിലും ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനം നേടി. സോഫ്റ്റ് ടെന്നീസ് മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കോളജ് ഈ നേട്ടം സ്വന്തമാക്കുന്നത്. ക്രൈസ്റ്റ് കോളജിന്റെ സി.ജി. ആര്യ സോഫ്റ്റ് ടെന്നീസ് വ്യക്തിഗത വിജയിയായി. തൃശൂര്‍ നടന്ന പുരുഷവിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ രണ്ടു സ്വര്‍ണവും, ഒരു വെള്ളിയും, മൂന്നു വെങ്കലവും അടക്കം രണ്ടാം സ്ഥാനം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച നടന്ന പുരുഷവിഭാഗം സോഫ്റ്റ് ടെന്നീസ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് കുട്ടികള്‍ വെള്ളിമെഡല്‍ നേടിയിരുന്നു. തുടര്‍ന്നുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം തെരഞ്ഞെടുപ്പിലും ക്രൈസ്റ്റ് കോളജ് കുട്ടികള്‍ നിറസാന്നിധ്യമായി. സോഫ്റ്റ് ടെന്നീസ് വനിതാ വിഭാഗത്തില്‍ ആറില്‍ അഞ്ച് കുട്ടികളും ക്രൈസ്റ്റ് കോളജില്‍ നിന്നാണ്. പുരുഷ വിഭാഗം സോഫ്റ്റ് ടെന്നീസില്‍ രണ്ടും, വനിതാ വിഭാഗം റഗ്ബിയില്‍ നാലും, പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിങ്ങില്‍ ഒന്നും അടക്കം പന്ത്രണ്ട് പേരാണ് യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.



അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി