ലോക സിഎല്‍സി ദിനാഘോഷം: ഊരകം പള്ളിയില്‍ സ്നേഹസംഗമം നടത്തി
ഊരകം: ലോക സിഎല്‍സി ദിനാഘോഷത്തോടനുബന്ധിച്ചു സെന്റ് ജോസഫ്സ് പള്ളിയില്‍ സിഎല്‍സി സ്നേഹസംഗമം നടത്തി. രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ ലിസ്യൂ മരിയ, സിഎല്‍സി മുന്‍ രൂപത പ്രസിഡന്റ് തോമസ് തത്തംപിള്ളി, ഭാരവാഹികളായ ജോഫിന്‍ പീറ്റര്‍, ഹെന്ന റോസ് ജോണ്സണ്, എഡ്വിന് നിക്സണ്, അനാലിയ ഷാജ, റിജിന്‍ റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.