‘നൈപുണ്യ തൊഴില്‍ പരിചയമേള’ നടത്തുന്നു
ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ നൈപുണ്യ പരിശീലന പരിപാടിയായ കെസ്കില് ക്യാംപയിന് ‘നൈപുണ്യ തൊഴില്‍ പരിചയമേള’ ഇരിങ്ങാലക്കുട നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്നതിനു തീരുമാനിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെയാണു പരിചയമേള സംഘടിപ്പിക്കുന്നത്. 15 ഓളം തൊഴില്‍ മേഖലകളും 100 ലധികം സ്കില്‍ കോഴ്സുകളുമാണു കെ-സ്കില്ലിന്റെ ഭാഗമായി അസാപ് വഴി നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിംഗ് പ്രഫഷനലുകള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ലഭ്യമാക്കും. ഇന്‍ഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈന്‍ ചെയ്തിരിക്കുന്ന അസാപ് കോഴ്സുകള്‍ തൊഴില്‍ മേഖലയിലേക്കു വിദ്യാര്‍ഥികള്‍ക്കു വാതില്‍ തുറക്കുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്കു പ്ലെയ്സ്മെന്റ് സഹായവും അസാപ് നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടത്തുന്ന നൈപുണ്യ പരിചയമേള നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ തലവന്മാരുടെ യോഗം ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. യോഗത്തില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, പൂമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, കാറളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സെന്റ് ജോസഫ്സ് കോളജ് പ്രതിനിധികളായ സിസ്റ്റര്‍ പി.ഡി. സിജി, സിസ്റ്റര്‍ നിഷ ജോര്‍ജ്, ക്രൈസ്റ്റ് എഞ്ചന്ജിനീയറിംഗ് കോളജ് പ്രതിനിധി ഡോ. രമ്യ കെ. ശശി, ക്രൈസ്റ്റ് കോളജ് പ്രതിനിധികളായ കെ.എം. മൂവിഷ്, ജസ്റ്റിന് കെ. ഡേവിസ്, വി.പി. ഷിന്റോ, അസാപ് കേരള ജില്ലാ പ്രോഗ്രാം മാനേജര്‍ ടിയാര സന്തോഷ്, പ്രോഗാം മാനേജര്‍മാരായ അഭിലാഷ് ബാബു, പ്യാരിലാല്‍, കെ.വി. രാകേഷ് എന്നിവര്‍ പങ്കെടുത്തു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി