സിയുസികള്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കാന്‍: ടി.യു. രാധാകൃഷ്ണന്
വെളയനാട്: കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്താനാണു സിയുസികള്‍ രൂപീകരിക്കുന്നതെന്നു കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് പറഞ്ഞു. വെള്ളാങ്കല്ലൂര്‍ മണ്ഡലത്തില്‍ വെളയനാട് ഏഴാം ബൂത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അനില്‍ മാന്തുരുത്തിയുടെ സ്മാരക സിയുസി രൂപീകരണവും സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കമാല്‍ കാട്ടകത്ത്, ഇ.വി. സജീവ്, എ. ചന്ദ്രന്, ധര്മജന് വില്ലേടത്ത്, വി. മോഹന്‍ദാസ്, റസിയ അബു, മല്ലിക ആനന്ദന്, ടി.കെ. ഹമീദ്, എ.ആര്. രാംദാസ്, സാബു കണ്ടത്തില്‍, ബിജു പോള്‍, മെജോ ജോണ്‍, ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ടീച്ചര്‍, ശശികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.എച്ച്. ബഷീര്‍, കെ. കൃഷ്ണകുമാര്‍, മഞ്ജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു