രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ദിനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ദിനം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യാജ്യോതി മതബോധന കേന്ദ്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. രൂപതാ ലോഗോസ് ക്വിസ് വിജയികള്‍ക്കും ബിബ്ലോസ് ക്വിസ് മത്സര വിജയികള്‍ക്കും മിഷന് ക്വസ്റ്റ് വിജയികള്‍ക്കുമുള്ള സമ്മാനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍, ഫാ. അനൂപ് പാട്ടത്തില്‍, സിസ്റ്റര്‍ സെലിന്, ലോഗോസ് ക്വിസ് റാങ്ക് ജേതാവ് ലില്ലി മേലേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു