റൂട്ട് തെറ്റിച്ചു വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നു തെറിച്ചു വീണ് മതിലകം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു…
ഇരിങ്ങാലക്കുട: റൂട്ട് തെറ്റിച്ചു വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നു തെറിച്ചു വീണു യുവതിക്കു പരിക്കേറ്റു. പരിക്കേറ്റ മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയിയെ (23) മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയില്‍ നിന്നു തൃശൂരിലേക്കു പോവുകയായിരുന്ന എംഎസ് മേനോന് ബസില്‍ നിന്നു തെറിച്ചു വീണായിരുന്നു അപകടം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നു മെയിന്‍ റോഡ് വഴി പോകേണ്ട ബസ്, കാട്ടൂര്‍ റോഡില്‍ നിന്നു തിരിഞ്ഞു ബൈപാസ് റോഡിലൂടെ പോകുമ്പോള്‍ വളവില്‍ വെച്ചാണു വണ്ടിയുടെ പുറകു വശത്തു നില്‍ക്കുകയായിരുന്ന യുവതി തെറിച്ചു വീണത്. യുവതിയെ ബസ് ജീവനക്കാര്‍ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കുകള്‍ ഗുരുതമല്ല. കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അലീന തൃശൂര്‍ പൂരം എക്സിബിഷന് കാണാന്‍ പോവുകയായിരുന്നുവെന്ന് ആശുപത്രിയില്‍ എത്തിയ സുഹൃത്തുക്കള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് അപകടസ്ഥലത്തും ആശുപത്രിയിലുമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ