ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു
ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പട്ടേപ്പാടം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ വാതുക്കാടന്‍ വീട്ടില്‍ ഷിബു (35), വാതുക്കാടന്‍ വീട്ടില്‍ ജോസ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചത്തിരിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റോഡില്‍ കത്തീഡ്രല്‍ ജംഗ്ഷനും കോമ്പാറ ജംഗ്ഷനും ഇടയിലാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. അപകടം സംഭവിച്ചയുടനെ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബുവിന്റെ കാല് ഒടിഞ്ഞീട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി