മരണാനന്തര സഹായ സംഘം റോഡ് മഴ പെയ്താല്‍ ചെളിക്കുണ്ട്
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് വളവനങ്ങാടിയലെ മരണാനന്തര സഹായസംഘം റോഡ് മഴ പെയ്താല്‍ ചെളിക്കുണ്ടാകും. ഒട്ടേറെ വിദ്യാര്‍ഥികളും വയോധികരും സഞ്ചരിക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണ്. 15 ഓളം വീടുകളിലേക്കുള്ള 400 മീറ്ററോളം വരുന്ന റോഡാണിത്. നവീകരണത്തെ തുടര്‍ന്ന് പ്രധാന റോഡ് ഉയര്‍ന്നതോടെ ഈ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് പഞ്ചായത്തിനു കൈമാറാന്‍ പ്രദേശവാസികള്‍ ശ്രമം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഫലം കണ്ടില്ല. ചെളിക്കുണ്ടായ റോഡില്‍ ആളുകള്‍ വഴുതി വീഴുന്നത് പതിവാണെന്നു പറയുന്നു. പഞ്ചായത്തിലെ മിക്ക റോഡുകളും വികസനത്തിന്റെ പാതയിലാണെങ്കിലുവിതുവരെ ശാപമോക്ഷമായില്ല.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു