അരിപ്പാലം തിരുഹൃദയ ദേവാലയത്തില്‍ ഊട്ടുതിരുനാള് ആഘോഷിച്ചു
അരിപ്പാലം: തിരുഹൃദയ ലത്തീന്‍ ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു പ്രശസ്ഥ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. നെല്‍സണ്‍ ജോബ് ഒസിഡി മുഖ്യകാര്‍മികത്വം വഹിച്ചു. ഊട്ടുനേര്‍ച്ച തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി ആശീര്‍വദിക്കുകയും ഇടവകയുടെ സമ്പൂര്‍ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. ഇടവക വികാരി റവ. ഡോ. ജോണ്സണ് പങ്കേത്, ഫാ. ബിജു പാലപ്പറമ്പില്‍, ഫാ. ആന്റണി ലാലു ഒസിഡി എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികരായി.


കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു