കെ. സുധാകരനെതിരെ കള്ളകേസ് ചുമത്തിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കള്ളകേസ് ചുമത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, സുജ സഞ്ജീവ്കുമാര്‍, ജെസ്റ്റിന് ജോണ്‍, ബിജു പോള്‍ അക്കരക്കാരന്‍, സിജു യോഹന്നാന്, മണ്ഡലം ഭാരവാഹികളായ ജോസ് മാമ്പിള്ളി, എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍, ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.