പുല്ലൂര്‍ അപകടവളവില്‍ കേരള കോണ്‍ഗ്രസ് (എം) മുരിയാട് മണ്ഡലം കമ്മിറ്റി കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ചു
പുല്ലൂര്‍: സ്കൂളിനു സമീപം അപകടവളവില്‍ കേരള കോണ്‍ഗ്രസ് (എം) മുരിയാട് മണ്ഡലം കമ്മിറ്റി കോണ്‍വെക്സ് മിറര്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിക്കു കണ്ണാടി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) മുരിയാട് മണ്ഡലം പ്രസിഡന്റ് സുനില്‍ ചെരടായി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഇച്ഛരത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മാസ്റ്റര്‍, സ്റ്റീറിംഗ് കമ്മിറ്റി അഗങ്ങളായ ബേബി മാത്യു കവുങ്ങള്‍, ബേബി നെല്ലിക്കുഴി, വാര്‍ഡ് മെമ്പര്‍മാരായ നിഖിത അനൂപ്, സേവിയര്‍ ആളുകാരന്‍, മണി സജയന് എന്നിവര്‍ പങ്കെടുത്തു.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്