ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കും; മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
കല്ലേറ്റുംകര: പാലിന്റെ വില വര്‍ധിപ്പിക്കുന്നതു പ്രായോഗികമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളുടെ സാമ്പത്തിക സഹായം ഏകോപിപ്പിച്ചു ക്ഷീരകര്‍ഷകര്‍ക്കു വര്‍ഷം മുഴുവനും സബ്സിഡി നല്കുമെന്നു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള ഫീഡ്സ് സംഘടിപ്പിച്ച ‘കാലിത്തീറ്റ: ഗുണമേന്മയും വിലക്കുറവും ലഭ്യതയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലെ അവസ്ഥയില്‍ രാജ്യത്ത് ക്ഷീരകര്ഷര്ക്കു പാലിന് ഏറ്റവുമധികം വില ലഭിക്കുന്ന സംസ്ഥാനമാണു കേരളമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ചെയര്മാന് കെ. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഡി ഡോ. ബി. ശ്രീകുമാര്‍, ക്ഷീരവികസനവകുപ്പ് ജോയിന്റ് ഡയറക്ടര്‍ റാഫി പോള്‍, കേരളഫീഡ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബി.ഡെ. ജയചന്ദ്രന്, മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈന്‍ എസ്. ബാബു, ഗുണമേന്മാ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ഡോ. കെ.എസ്. അനുരാജ് എന്നിവര്‍ പ്രസംഗിച്ചു.