പുല്ലൂര്‍ ഉരിയചിറക്കു സമീപം അപകടം: കാര്‍ തലകീഴായി മറിഞ്ഞു, യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഉരിയചിറക്കു സമീപം അപകടം, കാര്‍ തലകീഴായി മറിഞ്ഞു, യുവാവിന് പരിക്കേറ്റു. അപകടത്തില്‍ കാര്‍ തല കീഴായി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 2.30 ന് പുല്ലൂര്‍ ഉരിയച്ചിറക്കു സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കല്ലേറ്റുംകര സ്വദേശി പുത്തനങ്ങാടി വീട്ടില്‍ സിന്റോ (34) ക്കു പരിക്കേറ്റു. അപകടം സംഭവിച്ചയുടനെ ഇതുവഴി വന്ന മറ്റു യാത്രക്കാര്‍ സിന്റോയെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും കല്ലേറ്റുംകരക്കു പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സിന്റോയുടെ പരിക്ക് ഗുരുതരമല്ല.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; പ്രതിഷേധ സമരവുമായി ബിജെപി
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം
അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
കൂടിയാട്ടവേദിയില്‍ റിതുവിന്റെ അരങ്ങേറ്റം; പാരമ്പര്യത്തിന്റെ അഞ്ചാം തലമുറ