സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയവരുടെ നിറവില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയവരുടെ നിറവില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആന്‍ഡമാന്‍ എഡിഎം ആയ പൂര്‍വ വിദ്യാര്‍ഥി ഹരി കല്ലിക്കാട്ട്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ സ്കൂളിലെ അധ്യാപിക കെ. ബിന്ദുവിന്റെ മകന് അഖില്‍ വി. മേനോന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പിടിഎ പ്രസിഡന്റ് കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. മാനേജര്‍ രുക്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന്, സരിത രമേഷ്, മുന്‍ നഗരസഭാ അധ്യക്ഷയും അധ്യാപികയുമായ സി. ഭാനുമതി, കെ. ജയലക്ഷ്മി, വി. സുനീതി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ അഖില്‍ വി. മേനോനെ പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി, ഹെഡ്മിസ്ട്രസ് വി. സുനീതി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം