സെന്റ് മേരീസ് സ്കൂളില്‍ പ്രവേശനോത്സവം സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളിലെ പ്രവേശനോത്സവം സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിന്‍സി തോമസ്, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെയിന് കടവില്‍, പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി, മാനേജ്മെന്റ് ട്രസ്റ്റി ഹോബി ജോളി, മുന്‍ അധ്യാപിക എ.ഒ. ലീലാമ്മ, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജിയോ പോള്‍, ഫസ്റ്റ് അസിസ്റ്റന്റ് റിന്‍സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍എസ്എസ്, യുഎസ്എസ് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം