നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് കാറളം ഗ്രാമപഞ്ചായത്ത്;
സംസ്ഥാനത്ത് ഒരുങ്ങുന്നത് നൂറോളം പച്ചത്തുരുത്തുകള്‍…
കാറളം: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരുക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ കാറളം പഞ്ചായത്ത് മൃഗാശുപത്രി വളപ്പില്‍ നിര്‍വഹിച്ചു. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് തുടക്കമിടുന്നത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത മനോജ്, രമേഷ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍ എം. ഉഷ, ഹരിത കേരളം മിഷന് ജില്ല കോര്‍ഡിനേറ്റര്‍ പി.എസ്. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു