അഗ്നിരക്ഷാനിലയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെന്‍ഡര്‍ യൂണിറ്റ് കൂടി
ഇരിങ്ങാലക്കുട: അഗ്നിരക്ഷാനിലയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെന്‍ഡര്‍ യൂണിറ്റ് (എംടിയു) കൂടി. സംസ്ഥാനത്തെ അഗ്നിരക്ഷാനിലയങ്ങള്ക്കായി അനുവദിച്ച 22 എംടിയുകളില് ഒന്നാണ് ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലയില്‍ പുതുക്കാടേക്ക് അടക്കം അനുവദിച്ച രണ്ട് എംടിയുകളില് ഒരെണ്ണമാണ് ഇരിങ്ങാലക്കുടയിലേക്ക് ലഭിച്ചിരിക്കുന്നത്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വാഹനമാണ് എംടിയു. 5000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന ഏഴു വീപ്പകളും 60 മീറ്റര്‍ ദൂരെ വരെ വെളളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന യൂണിറ്റും ഉയരം കൂടിയ ഭാഗത്ത് ഉണ്ടാകുന്ന അഗ്നിബാധ ചെറുക്കാന്‍ പ്രാപ്തമായ മോണിറ്ററിംഗ് യൂണിറ്റും വാഹനത്തിന്റെ സവിശേഷതയാണ്. പമ്പ് ചെയ്യുന്ന സമയത്ത് ജലത്തിന്റെ അളവ് അറിയാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലുള്ള എംടിയുകളുടെ എണ്ണം മൂന്നായി. ഇതു കൂടാതെ വാട്ടര്‍ ലോറി, ആംബുലന്‍സ്, ഫസ്റ്റ് റെസ്പോന്‍സ് വെഹിക്കിള്‍, ബുള്ളറ്റ് എന്നിവയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടായി ഉണ്ട്. ഓരോ മാസവും ശരാശരി 20 കോളുകളാണ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നത്. നിലവില്‍ സ്റ്റേഷന് ഓഫീസര്‍ അടക്കം 29 പേരാണ് വിവിധ തസ്തികകളിലായി ഉള്ളത്. പുതിയതായി അനുവദിച്ച മൊബൈല്‍ വാട്ടര്‍ ടെന്‍ഡര്‍ യൂണിറ്റ് ഈ മാസം 25ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫഌഗ് ഓഫ് ചെയ്യും.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
അന്തരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മെട്രോ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ എംഎസ്എസ് ക്ലാസ് സംഘടിപ്പിച്ചു
വീടുകള്‍ക്കു നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം