മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
മാപ്രാണം: ഹോളിക്രോസ് ദേവാലയത്തില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. റെക്ടര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് വികാരി ഫാ. സ്റ്റേണ് കൊടിയന്‍, ട്രസ്റ്റി ഷാജി പളളിത്തറ എന്നിവര്‍ പ്രസംഗിച്ചു. ജോഫി അരണാട്ടുകാരന് (പുഷ്പകുരിശ്), തോമസ് കോപ്പുളളി (പബഌസിറ്റി), സിജു തൊമ്മാന (നേര്‍ച്ച ഊട്ട്), ജെയിംസ് നെല്ലേശ്ശേരി (തിരി തെളിയിക്കല്‍), മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടോംസി (ലിറ്റര്‍ജി), വര്‍ഗീസ് കുറ്റിക്കാടന്‍ (വളണ്ടിയര്‍) എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. ട്രസ്റ്റിമാരായ ജോണ്സണ് അറക്കല്‍ സ്വാഗതവും, ഡേവിസ് കളളാപറമ്പില് കൃതജ്ഞതയും പറഞ്ഞു. സെപ്റ്റംബര്‍ 14 ന് ആണ് തിരുനാള്‍ ആഘോഷിക്കുന്നത്.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു