കാറളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തെക്കേ കാവുപ്പുരയില് മിനി മാസ്റ്റ് കണ്ണടച്ചിട്ട് രണ്ടു വര്‍ഷം
കാറളം: കാറളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തെക്കേ കാവുപ്പുരയില് സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് കാലങ്ങളായിട്ടും നടപടിയില്ലെന്ന് പരാതി. സി.എന്‍. ജയദേവന് എംപി ആയിരിക്കെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് രണ്ടര വര്‍ഷം മുന്‍പ് മിനി മാസ്റ്റ് സ്ഥാപിച്ചത്. മൂന്നര മാസത്തില്‍ താഴെ മാത്രമാണ് വിളക്ക് പ്രകാശിച്ചത്. ഹൈമാസ്റ്റ് കാലിലെ വിളക്കും വൈദ്യുത കാലിലെ വിളക്കും കത്താത്തതു മൂലം തെക്കേ കാവുപ്പുര സെന്റര്‍ രാത്രി ഇരുട്ടിലാണ്. പലവട്ടം പരാതി നല്‍കിയിട്ടും തുടരുന്ന അനാസ്ഥക്കെതിരെ തെക്കേ കാവുപ്പുര കൂട്ടായ്മ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി.ജി. മധു, സെക്രട്ടറി കെ.പി. തോമസ് പ്രതിഷേധത്തിന് നേതൃത്വം നല്കി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു