ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
മുകുന്ദപുരം: സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ആസ്ഥാനത്തെ കോ ഈഡന് ഹാളില്‍ നടന്ന പരിശീലനപരിപാടി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന് അംഗം ലളിത ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍, സംസ്ഥാന സഹകരണ യൂണിയന് എക്സ്പെര്‍ട്ട് കമ്മിറ്റി അംഗം ബി.പി. പിള്ള ക്ലാസുകള്‍ നയിച്ചു. ഭരണസമിതി അംഗങ്ങളായ പി.സി. ശശി, പി.എന്‍. പ്രദീപ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഗീത തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങള്‍ക്കും, ജീവനക്കാര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി