ഗുരുസ്മരണ മഹോത്സവത്തിന്റെ മൂന്നാം ദിവസം ആചാര്യസ്മൃതി നടത്തി
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ മാധവ ചാക്യാരുടെ പതിന്നാലാമത് അനുസ്മരണം കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് അമ്മന്നൂര്‍ അനുസ്മരണം നടത്തി. കാലടി സംസ്കൃത സര്‍വകലശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് മുഖ്യപ്രഭാഷണം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ കാലടി ശ്രിശങ്കര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് നിര്‍വഹണത്തിലെ അഭിനയ സാധ്യതകള്‍ എന്ന വിഷയത്തിലും ഡോ. സി.കെ. ജയന്തി നിര്‍വഹണത്തിന്റെ ആഖ്യാന വഴികള്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി