ജിയുപിഎസ് ആനന്ദപുരം സ്റ്റാര്‍ട്ട്സ് പ്രീപ്രൈമറി നിര്‍മാണ ഉദ്ഘാടനം
മുരിയാട്: എസ്എസ്കെയുടെയും മുരിയാട് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീപ്രൈമറി പവിഴമല്ലിയുടെ നിര്‍മാണ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ഭരണസമിതി അംഗങ്ങള്‍, ബിആര്‍സി പ്രതിനിധികള്‍, പിടിഎ, എംപിടിഎ, എസ്എംസി, ഒഎസ്എ, ശില്പി പോളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട വി.ബി. സിന്ധു പ്രോജക്ട് വിശദീകരണം നടത്തി. യോഗത്തില്‍ പ്രധാന അധ്യാപിക ശ്രീകല ടീച്ചര്‍ സ്വാഗതവും പ്രോജക്ടിന്റെ ചുമതലയുള്ള ഇന്ദു ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു