ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേര്; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകള്‍ അവസാനിപ്പിച്ചു
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 172 പേര്. വീടുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞതോടെ ആളുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ആളൂര്‍, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിലെ ക്യാമ്പുകള്‍ അവസാനിപ്പിച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ക്യാമ്പില്‍ 19 കുടുംബങ്ങളില്‍ നിന്നായി 54 പേരും കാറളം പഞ്ചായത്തില്‍ രണ്ടിടങ്ങളിലായി 27 കുടുംബങ്ങളില്‍ നിന്നായി 67 പേരും പടിയൂര്‍ പഞ്ചായത്തില്‍ എച്ച്ഡിപി സ്കൂള്‍, ഡോണ്‍ബോസ്കോ സ്കൂള്‍ എന്നിവിടങ്ങളിലായി 11 കുടുംബങ്ങളില്‍ നിന്നായി 29 പേരുമാണുള്ളത്. നഗരസഭ പരിധിയില്‍ പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാള്‍, മാപ്രാണം സെന്റ് സേവ്യേഴ്സ് സ്കൂള്‍, അംഗന്‍വാടി എന്നീ എഴ് ക്യാമ്പുകളിലായി 22 പേരാണുള്ളത്. പടിയൂര്‍ പഞ്ചായത്തിലെ ക്യാമ്പുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍