യുഡിഎഫ് മുരിയാട് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു മുന്നില്‍ ധര്‍ണ നടത്തി
മുരിയാട്: പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് വെട്ടികുറച്ചതിലും ലൈഫ് മിഷന് പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സി.വി. ജോസ്, എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുനന്, ഭാരവാഹികളായ എന്‍.എല്‍. ജോണ്സണ്, ഐ.ആര്. ജെയിംസ്, എം. മുരളി, മോഹനന് എലമ്പലക്കാട്ടില്‍, എന്‍.ഡി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.