ഇരിങ്ങാലക്കുട രൂപത കെസിവൈഎം അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: യുവജനങ്ങള്‍ കര്‍മനിരതയോടെ സമൂഹത്തിന്റെ നന്മക്കായി ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍. ഇരിങ്ങാലക്കുട രൂപത കെസിവൈഎം 38ാമത് അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് ആധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റിജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ട്രഷറര്‍ ആല്ബിന് ജോയ്, പറപ്പൂക്കര ഫൊറോന പ്രസിഡന്റ് ജിന്റോ, സെനറ്റ്സിന്ഡിക്കേറ്റ് അംഗങ്ങളായ ലിബിന് ജോര്‍ജ്, ഡിംബിള്‍ ജോയ്, ടിറ്റോ തോമസ്, പ്രിന്‍സി ഫ്രാന്‍സിസ്, സെന്റോ സേവിയര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രൂപത കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ടിനോ മേച്ചേരി, മുന്‍ ചെയര്മാന് ലിജോ പയ്യപ്പിള്ളി, പറപ്പൂക്കര ഇടവക അസിസ്റ്റന്റ് വികാരി ഫാ. ആല്ബിന് പുന്നേലിപ്പറമ്പില്, ഇടവക ട്രസ്റ്റി ഡേവിസ് തെക്കേത്തല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.