പ്രഫ. ലക്ഷ്മണന് നായര്‍ ആവിഷ്ക്കരിച്ച ലക്ഷം വീട് മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: എം.എന്‍. ഗോവിന്ദന് നായരുടെ ലക്ഷം വീട് പദ്ധതി ആവിഷ്കൃതമായ കാലത്തെ അനുസ്മരിച്ചുകൊണ്ട്, കേരളം മറന്നു തുടങ്ങിയ ഒരു കാലഘട്ടത്തിന്റെ ആവിഷ്ക്കാരമാണ് പ്രഫ. ലക്ഷ്മണന് നായര്‍ ലക്ഷം വീട് എന്ന നോവലിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന് പ്രസ്താവിച്ചു. ക്വാക്സില്‍ പബല്‍ക്കേഷന്‍സ് പുറത്തിറക്കിയ ലക്ഷം വീട് മൂന്നാം പതിപ്പിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് പദ്ധതികളുടെ സാക്ഷാത്ക്കാരത്തിന് സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രം എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് കൂടിയായ ലക്ഷ്മണന് നായരെപ്പോലുള്ളവരുടെ ഉപദേശം താന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട തെക്കെ മനവലശേരി കരയോഗ മന്ദിരത്തില്‍ സംഗമ സാഹിതി സംഘടിപ്പിച്ച ചടങ്ങില്‍ സംഗമസാഹിതി പ്രസിഡന്റ് രാജേഷ് തെക്കിനിയേടത്തു് അധ്യക്ഷത വഹിച്ചു. സിന്റി സ്റ്റാന്‍ലിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി ആദ്യ പ്രതി ഏറ്റുവാങ്ങി. സാഹിത്യകാരനും ഡയറ്റ് ലെക്ചറുമായ സനോജ് രാഘവന് പുസ്തകപരിചയം നടത്തി. മുന്‍ ലോകസഭ അംഗം പ്രഫസര്‍ സാവിത്രി ലക്ഷ്മണന്. പ്രദീപ് മേനോന്, റഷീദ് കാറളം, ജയന്തി രാഘവന്, മണി, പ്രഫ. ലക്ഷ്മണന് നായര്‍ അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ സംസാരിച്ചു.