സിപിഐ ജില്ലാ തല വനിതാ സെമിനാര്‍ ഇരിങ്ങാലക്കുടയില്‍ ആഗസ്റ്റ് 14ന്, 1500 പ്രതിനിധികള്‍ പങ്കെടുക്കും
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടക്കുന്ന വനിത സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം ജില്ലാ സെക്രട്ടറി എം. സ്വര്‍ണലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഷീല വിജയകുമാര്‍, കെ.എസ്. ജയ, ബിനോയ് ഷബീര്‍, രമ ബാഹുലേയന്, അനിത രാധാകൃഷ്ണന്, സി. ആര്. റോസിലി, സുനന്ദ ശശി, സജിന പര്വിന് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. കേരള മഹിളാ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത സംഘാടനത്തില്‍ നടക്കുന്ന സെമിനാറില്‍ ചേലക്കര മുതല്‍ തൃശൂര്‍ ജില്ലയിലെ അറ്റത്തുള്ള ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകറിച്ച് 1500 പ്രതിനിധികള്‍ പങ്കെടുന്ന സെമിനാറിന്റെ സംഘാടക സമിതി ഭാരവാഹികള്‍ ചെയര്‍പേഴ്സണ്‍ എം. സ്വര്‍ണ്ണലത, ജനറല്‍ കണ്‍വീനര്‍ പി. മണി, ട്രഷറര്‍ അനിത രാധാകൃഷ്ണന് എന്നിവരുള്‍പ്പെടെ വിപുലമായ കമ്മിറ്റിയെ യോഗം സിപിഐ തിരഞ്ഞെടുത്തു. ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു