കോവിഡ് കാലത്തെ അതിജീവിക്കാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായകരം: മന്ത്രി വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: കോവിഡ് കാലത്തെ ഒറ്റപ്പെടലിനേയും പിരിമുറുക്കങ്ങളേയും അതിജീവിക്കാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്നു കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് 250 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടു ഓണ്‍ലൈനായി നടത്തിയ സര്‍ഗോത്സവം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവരാശി നേരിടുന്ന മഹാമാരിയായ കൊറോണയോടൊപ്പം ജീവിച്ചു കൊണ്ടു കൊറോണയെ പ്രതിരോധിക്കുക എന്ന സമീപനമാണു ലോക രാജ്യങ്ങള്‍ കൈകൊള്ളുന്നത്. കേരളം അതിനു മാതൃകയാണ്. സര്‍ഗാത്മക സാംസ്കാരിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലത്തും നമ്മുടെ സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ സജീവമായി നടക്കുന്നു. ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മാനസിക ശാരീരിക ശാക്തീകരണം നടത്താനും ഇതു വഴി സാധിക്കും. കൊറോണയുടെ പരിമിതികളെ മറികടന്നു മുന്നോട്ടു പോകാന്‍ വായനയും എഴുത്തും ഉള്‍പ്പെടെയുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കൊറോണയെ പ്രതിരോധിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.ജി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ഷെറിന് അഹമ്മദ്, ദീപ ആന്റണി, അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാന്, പുകസ സംസ്ഥാന സെക്രട്ടറി സി. രാവുണ്ണി, പ്രഫ. സാവിത്രി ലക്ഷ്മണന്, ശ്രീലത വര്‍മ, ഡോ. കെ.പി. ജോര്‍ജ്, ജിജോയ്, സനാജി, ഖാദര്‍ പട്ടേപ്പാടം, സനോജ് രാഘവന് എന്നിവര്‍ പ്രസംഗിച്ചു.

സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
ഫിഫ വേള്‍ഡ് കപ്പ്; ശാന്തിനികേതനില്‍ ഫിഫ ഫെസ്റ്റ് സംഘടിപ്പിച്ചു
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പകര്‍ന്നുകൊണ്ട് താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് നടപ്പിലാക്കുന്ന ഒരു ഗോള്‍ ഒരു മരം പദ്ധതി