വര്‍ണ്ണക്കുട വര്‍ണ്ണാഭമാക്കാന്‍ വായനശാലകള്‍ രംഗത്ത്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഓണാഘോഷം വര്‍ണ്ണക്കുട വന്‍ വിജയമാക്കുന്നതിന് രംഗത്തിറങ്ങാന്‍ വായനശാല പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഐ. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം രേണു രാമനാഥന് ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം, രാജന് നെല്ലായി, യു.കെ. പ്രഭാകരന്, വി.എന്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.ജി. മോഹനന് സ്വാഗതവും റെജില ഷെറിന് നന്ദിയും പറഞ്ഞു. 26ന് മുനിസിപ്പല്‍ മൈതാനിയിലെ വൈലോപ്പിള്ളി വേദിയില്‍ പുസ്തക സംവാദത്തോടെ തുടങ്ങുന്ന സാഹിത്യോത്സവം സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരും കവികളും പങ്കെടുക്കുന്ന സാഹിത്യ സംവാദത്തോടും കരിയരങ്ങാടും കൂടി സമാപിക്കും. ഇരിങ്ങാലക്കുടയിലെ മണ്മറഞ്ഞുപോയ എഴുത്തുകാര്‍ക്കും ധൈഷണിക പ്രതിഭകള്‍ക്കും സാഹിത്യോത്സവത്തിന്റെ ഭാഗമായി സ്മരണാഞ്ജലികളര്പ്പിക്കും

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍